pic1

നാഗർകോവിൽ: മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിലെ കൊട മഹോത്സവത്തിന് ഇന്നലെ കൊടിയേറി. രാവിലെ എട്ടോടെ കൊടിയേറ്റ ചടങ്ങുകൾക്ക് തുടക്കമായി. ​പ്ര​സി​ദ്ധമായ ​മ​ണ്ട​യ്ക്കാ​ട് ​കൊ​ട​ ​മാ​ർ​ച്ച് 8​നാണ്. മറുകൊട 15ന് നടക്കും. പോണ്ടിച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജൻ, വിജയകുമാർ എം.പി, മുൻ എം.എൽ.എ വേലായുധം, ജോയിന്റ് കമ്മിഷണർ ജ്ഞാനശേഖർ തുടങ്ങിയവർ പങ്കെടുത്തു.

കേരളിയ താന്ത്രിക വിധി പ്രകാരമാണ് പൂജയും ഉത്സവച്ചടങ്ങുകളും നടക്കുന്നത്. 4ന് വലിയപടുക്ക പൂജ, 7ന് വലിയ തീവെട്ടി എഴുന്നള്ളത്ത്. 8ന് രാത്രി 12ന് ഒടുക്ക് പൂജയോടെ ഉത്സവം സമ്മാപിക്കും. ഉത്സവത്തോടനുബന്ധിച്ച് നടക്കുന്ന 85-ാമത് ഹിന്ദു മഹാസമ്മേളനം പോണ്ടിച്ചേരി ഗവർണർ തമിഴിസൈ സൗന്ദർരാജൻ ഉദ്ഘാടനം ചെയ്‌തു. തമിഴ്നാട് മുൻ മന്ത്രി ശിവകുമാറും പങ്കെടുത്തു.

ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 1000 പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് കേരള - തമിഴ്നാട് ട്രാൻസ്‌പോർട് കോർപ്പറേഷനുകൾ പ്രത്യേക ബസ് സർവീസുകളും നടത്തുന്നുണ്ട്.