വക്കം: വക്കം മേഘലയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ നൂതന സംരഭമായ റേഡിയൽ സർവീസ് ആരംഭിക്കുന്നു. നിറുത്തലാക്കിയ വക്കം - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസും പുനരാരംഭിക്കുന്നു. ഒ.എസ്. അംബിക എം.എൽ.എയ്ക്ക് സി.പി.എം വക്കം ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സർവീസ് പുനരാരംഭിക്കുന്നത്. റേഡിയൽ ഓർഡിനറി സർവീസ് രാവിലെ 7ന് ആറ്റിങ്ങൽ നിന്നാരംഭിച്ച് കൊല്ലമ്പുഴ വഴി വക്കത്ത് എത്തും. വക്കത്ത് നിന്ന് 8 മണിക്ക് ആരംഭിക്കുന്ന സർവീസ്, മണനാക്ക് കൊല്ലമ്പുഴ വഴി ആറ്റിങ്ങൽ, കഴക്കൂട്ടം, മെഡിക്കൽ കോളേജ്, വികാസ് ഭവൻ, തിരുവനന്തപുരം, പാപ്പനംകോട്, ബാലരാമപുരം,​ പൂവ്വാറിൽ സമാപിക്കും. വൈകിട്ട് 5:15 ന് തിരുവനന്തപുരം വഴി തിരിച്ചും സർവീസ് നടത്തും. ഫാസ്റ്റ് പാസഞ്ചർ രാവിലെ 7:40 വക്കം നിന്നാരംഭിച്ച് തിരുവനന്തപുരത്ത് എത്തും.സർവീസുകൾ നിലനിറുത്താൻ നാട്ടുകാർ സഹകരിക്കണെമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി. ഷാജു അഭ്യർത്ഥിച്ചു.