p

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രൊമോഷൻ നടപടികൾ പൂർത്തീകരിക്കുക, ഡെസിഗ്നേഷൻ പരിഷ്കരണം യാഥാർത്ഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രൊമോഷൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്സുമാർ ഇന്ന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് ഡി.എം.ഇ ഓഫീസിനു മുന്നിലും മറ്റു ജില്ലകളിൽ മെഡിക്കൽ കോളേജുകൾക്കു മുന്നിലും പ്രകടനവും ധർണയും നടത്തും

തിരുവനന്തപുരത്ത് എസ്.എ.ടി ആശുപത്രിയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം ഡി.എം.ഇ ഓഫീസിനു മുന്നിൽ സമാപിക്കും. തുടർന്നു നടക്കുന്ന ധർണ കെ.ജി.എൻ.എ ജനറൽ സെക്രട്ടറി ടി. സുബ്രമണ്യൻ ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലകളിൽ സംസ്ഥാന നേതാക്കൾ ധർണ ഉദ്ഘാടനം നിർവഹിക്കും.