
പാപ്പനംകോട്: കേരള സൈക്ലിംഗ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി പാപ്പനംകോട് കല്പകത്തിൽ എം.സുധീന്ദ്രൻ നായർ(64- റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. 1987 ൽ തിരുവനന്തപുരത്ത് നടന്ന നാഷണൽ ഗെയിംസിൽ കേരള ചരിത്രത്തിലാദ്യമായി സൈക്ലിംഗ് വിഭാഗത്തിൽ സ്വർണ്ണം നേടിയ ടീമിന്റെ കോച്ചായിരുന്നു. നിരവധി വർഷം സംസ്ഥാന ടീമിന്റെ കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് നേമം ബ്ലോക്ക് സെക്രട്ടറിയാണ്. ഭാര്യ: ജയലക്ഷ്മി(കേരള ബാങ്ക് തിരുവനന്തപുരം), മകൻ:വിവേക് എസ്.ജെ ( ജർമനി), മകൾ:ഡോ: കാവ്യ (ശ്രീനാരായണ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). മരുമകൾ: ചിത്തിര വി കർത്താ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10 - ന് പ്ലാങ്കാല മുക്ക് പണിക്കരുകോണം വീട്ടുവളപ്പിൽ.