
ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് സിറ്റി ഷട്ടിൽ സർവീസുകൾ ആരംഭിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ എല്ലാ സർക്കാർ ഓഫീസുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിലുള്ള സർവീസുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
സിറ്റി ഷട്ടിൽ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. കഴക്കൂട്ടം, മെഡിക്കൽ കോളേജ്, സ്റ്റാച്യു വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള സർവീസുകളാണ് നടത്തുന്നത്. കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ചീഫ് ട്രാഫിക് ഓഫീസർ മനേഷ്.ആർ പറഞ്ഞു.
അംഗപരിമിതർക്ക് ബസിൽ കയറാനായി സംഭാവനയായി ലഭിച്ച വീൽ ചെയർ എം.എൽ.എ ഏറ്റുവാങ്ങി ഡിപ്പോയ്ക്ക് കൈമാറി. ചീഫ് ട്രാഫിക് ഓഫീസർ മനീഷ്. ആർ,ആർ.ടി.ഒ രാജേഷ്, കൺട്രോളിംഗ് ഇൻസ്പെക്ടർ ഷാജി എന്നിവർ പങ്കെടുത്തു.