പാലോട്: പേരയം ആയിരവില്ലി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ചക്രവ്യൂഹം സംഘടിപ്പിച്ച മെഗാ ക്വിസ് യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ എ.എം. അൻസാരി ഉദ്ഘാടനം ചെയ്തു. ഹരിമോഹൻ അദ്ധ്യക്ഷനായി. എം. ചിദ്രൂപ് എസ്.ജെ വിജിൻദാസ് എന്നിവർ സംസാരിച്ചു. ഫൈനൽ മത്സരം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. പി.എം. മുരളീധരൻ നായർ അദ്ധ്യക്ഷനായി. സുഭാഷ്, ജി.ടി. അനീഷ്, ജി. ചന്ദ്രമോഹനൻ നായർ, എൻ. ശിവൻകുട്ടി നായർ, ശരത്, ലാൽ വി. നായർ എന്നിവർ സംസാരിച്ചു. ഉത്സവത്തോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനം, കാവ്യസന്ധ്യ എന്നിവ നടക്കും, മാർച്ച് നാലിന് ഉത്സവം സമാപിക്കും.