
എയർപോർട്ടുകളിൽ ഹെൽത്ത് ഡെസ്‌ക്
തിരുവനന്തപുരം : യുക്രെയിനിൽ നിന്ന് വരുന്നവർക്ക് ഗ്രീൻ ചാനൽ വഴി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ്. എയർപോർട്ടുകളിലെത്തുന്നവർക്ക് അടിയന്തര ചികിത്സ ആവശ്യമെങ്കിൽ കാലതാമസം കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഉൾപ്പെടെ പ്രവേശിപ്പിക്കുന്ന സംവിധാനമാണിത്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന് നിർദ്ദേശം നല്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. യുദ്ധ സാഹചര്യത്തിൽ നിന്ന് വരുന്നവർക്കുണ്ടാകുന്ന ശാരീരിക, മാനസിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക ടീമിനെ സജ്ജമാക്കും. ഇതിനായി എയർപോർട്ടുകളിൽ ഹെൽത്ത് ഡെസ്‌കുകൾ സ്ഥാപിക്കും.തുടർ ചികിത്സ ആവശ്യമായവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.