transportation

തിരുവനന്തപുരം: സൈക്കിൾ, ബൈക്ക്, ഓട്ടോ റിക്ഷ, കാർ, ബസ്, ട്രെയിൻ, കപ്പൽ. ഒറ്റ യാത്രയ്ക്ക് ഈ ഗതാഗത സൗകര്യങ്ങളെല്ലാം എളുപ്പത്തിൽ ലഭ്യമാക്കാം. സമയം ലാഭം, പണവും. കൂടുതൽ പേർ പൊതുഗതാഗതത്തെ ആശ്രയിക്കുകം. ഇതിനുള്ള ബിൽ നിയമസഭയിൽ ബിൽ പാസാക്കി രണ്ട് വർഷത്തോളമായിട്ടും പദ്ധതി കടലാസിൽ.

നിയമസഭയിൽ ബില്ല് പാസാക്കിയത് 2020 നവംബറിലാണ്. ആദ്യം കൊച്ചിയിലും , രണ്ടാം ഘട്ടമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം. റീ ചാർജ് ചെയ്യാവുന്ന ഒറ്റ കാർഡിലൂടെ എല്ലാ യാത്രാ സംവിധാനങ്ങളും ഉപയോഗിക്കാൻ പര്യാപ്തമായ പദ്ധതി നടപ്പാക്കാൻ ഗതാഗത മന്ത്രി ചെയർമാനായി ട്രാൻസ്പോർട്ട് അതോറിട്ടി രൂപീകരിച്ചു. ആദ്യയോഗം 2020 നവംബറിൽ ചേർന്നു. കൊച്ചിയിൽ ഓഫീസും ആരംഭിച്ചു. എല്ലാം അതോടെ നിലച്ചു.

.

സംയോജിത

ഗതാഗതം

സെക്കിൾ, ബൈക്ക്, ഓട്ടോ റിക്ഷ, കാർ, ബസ്, ബോട്ട്, വാട്ട‌ർ ടാക്സി, ട്രെയിൻ സംവിധാനങ്ങൾ

ഏകീകൃതമായി പ്രവർത്തിക്കും

ഏകീകൃത ടൈം ടേബിൾ . യാത്രക്കാരന് ലക്ഷ്യത്തിലേക്ക് ഒരു ടിക്കറ്റ് .

ഇഷ്ടമുള്ള വാഹനത്തിൽ സഞ്ചരിക്കാം.

സ്വകാര്യ വാഹനങ്ങളെയും ഉൾപ്പെടുത്തും. വരുമാനം പങ്കു വയ്ക്കും.

ഭാവിയിൽ വിമാന സർവീസുകളും ഉൾപ്പെടുത്തും.

മെട്രോപൊളിറ്റൻ

ട്രാൻ. അതോറിട്ടി

നഗരത്തിലെ പൊതു ഗതാഗത മാർഗങ്ങളുടെ പ്രവർത്തനം, പരിപാലനം, വികസനം, മേൽനോട്ടം എന്നിവയുടെ മേൽ ഉത്തരവാദിത്തമുള്ള സ്വതന്ത്ര സ്ഥാപനമായിരിക്കും അതോറിട്ടി. ഗതാഗത മന്ത്രിയാണ് ചെയർമാൻ. ജില്ലാ കളക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാർ, മേയർ, എം.എൽ.എമാർ, കെ.എസ്.ആർ.ടിസി പ്രതിനിധികൾ എന്നിവരുൾപ്പെടെ പരമാവധി 15 അംഗങ്ങൾ.