തിരുവനന്തപുരം: ജനശ്രദ്ധയാകർഷിച്ച് നഗരസഭ - കുടുംബശ്രീ ഭക്ഷ്യമേള. ശനി, ഞായർ ദിവസങ്ങളിലായി തിരുവനന്തപുരം നഗരസഭ കോമ്പൗണ്ടിൽ നടന്ന ഭക്ഷ്യമേള ഇന്നലെ സമാപിച്ചു.

കുടുംബശ്രീ അംഗങ്ങളുടെ വരുമാനം ഉറപ്പിക്കാനും കുടുംബശ്രീ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയും ലക്ഷ്യമിട്ട് നഗരസഭയുമായി ചേർന്ന് കുടുംബശ്രീ ജില്ലാ മിഷനാണ് ഭക്ഷ്യമേള ഒരുക്കിയത്. മന്ത്രി വി. ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. നഗരസഭയ്ക്കു കീഴിലുള്ള നാലു സി.ഡി.എസുകളിൽ നിന്നായി 28 സംരംഭക ഗ്രൂപ്പുകളിലായി 40 ഓളം കുടുംബശ്രീ അംഗങ്ങളാണ് പങ്കെടുത്തത്. 16 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.