കഴക്കൂട്ടം: ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികൾക്കും ഒപ്പം കിഡ്നി രോഗികൾക്കും യാത്രാസൗകര്യത്തിന് കരിച്ചാറ നന്മ ചാരിറ്റബിൾ സൊസൈറ്റി മുൻകൈയെടുത്തു പെരുമാതുറ തണൽ ഡയാലിസ് സെന്ററിന് ആറുലക്ഷം രൂപ മുടക്കി പുതിയ വാഹനം വാങ്ങി നൽകി. എ. ഫൈസലിന്റെ അദ്ധ്യക്ഷതയിൽ അടൂർ പ്രകാശ് എം.പി താക്കോൽദാനം നിർവഹിച്ചു. അണ്ടൂർക്കോണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരി, അഡ്വ.എം. സിറാജ്, എം. ഹിലാൽ, എ. സുൽഫികർ അണ്ടൂർക്കോണം പഞ്ചായത്ത് അംഗങ്ങളായ മുരളി, സണ്ണി കുമാർ, ഡോ.എൻ. സിറാജ് കെ.എച്ച്.എം അഷറഫ്, നിസാർ എം.പി,​ അഷറഫ് റോയൽ, ശ്രീജലാൽ,​ അഷറഫ് മുനീർ, ഷംനാദ്, എം. റസീഫ്, നാദിർഷാ എന്നിവർ സംസാരിച്ചു ഏറ്റവും നല്ല വില്ലേജ് ഓഫീസറായി തിരഞ്ഞെടുത്ത പള്ളിപ്പുറം വില്ലേജ് ഓഫീസർ ഷറഫുദ്ധീനെയും അടൂർ പ്രകാശ് ആദരിച്ചു.