miraj-

തിരുവനന്തപുരം: ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'മിഅ്റാജ് റസൂൽ" ലോക നേതാവിന്റെ അത്ഭുത പ്രയാണം വീഡിയോ മീറ്റ് നാളെ രാവിലെ 10 ന് നടക്കും. സയ്യിദ് മുഹമ്മദ് കോയ ജമാലു ലൈലി തങ്ങൾ വള്ളുവമ്പ്രം ഉദ്ഘാടനം ചെയ്യും. കേരളാ ഖത്തീബ് ആൻഡ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുൽ സലിം മൗലവി മുഖ്യപ്രഭാഷണം നടത്തും. ആലിം കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ റഹ്മാൻ മൗലവി അൽ ഖാസിമി പെരുമാതുറ അദ്ധ്യഷനാകും. കക്കിടിപ്പുറം മുഹമ്മദ് ഫൈസി, സയ്യിദ് മുഹമ്മദ് സൈനുല്ലാബ്ദീൻ തങ്ങൾ വള്ളുവമ്പ്രം, അബ്ദുൽ ഖാദർ മൗലവി പൊഴുതന വയനാട്, ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ബാലരാമപുരം എ. അഷ്റഫ്, നേതാക്കളായ പി. ബഷീർ പാലക്കാട്, മാഹീൻ മൗലവി, ഷാജി തോട്ടിൻകര, സൈദു ഹാജി തൊഴിയൂർ തൃശൂർ, രാജാ കരീം ആലപ്പുഴ, എം.കെ. അബ്ദുൽ ഗഫൂർ മലപ്പുറം എന്നിവർ പ്രഭാഷണം നടത്തും. ജീലാനി ഉസ്താദ് കുട്ടിശ്ശേരി മലപ്പുറം ദുആ മജ്ലിസിന് നേതൃത്വം നൽകും .