തിരുവനന്തപുരം: നഗരകാര്യവകുപ്പിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഔദ്യോഗിക ഫോൺ നമ്പർ അനുവദിച്ചു. ഇതോടെ ഇനി അൺ ലിമിറ്റഡായി വിളിക്കാം. പ്രതിമാസം ഒരു ജിബി ഡാറ്റയും, 100 എസ്.എം.എസും സൗജന്യമായി ലഭിക്കും. വകുപ്പിലെ 204 പേർക്കാണ് ബി.എസ്.എൻ.എല്ലിന്റെ സി.യു.ജി കണക്ഷൻ ലഭ്യമാകുന്നത്. കോപറേഷനുകളിൽ മേയർ,സെക്രട്ടറി,അഡിഷണൽ സെക്രട്ടറി, മുൻസിപ്പാലിറ്റികളിൽ ചെയർപേഴ്സൺ, സെക്രട്ടറി, നഗരകാര്യ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ എന്നിവർക്കാണ് പുതിയ നമ്പർ. പഞ്ചായത്തിൽ ഈ സംവിധാനം നേരത്തെയുണ്ടെങ്കിലും
നഗരകുപ്പിൽ ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത് ആദ്യമാണ്. ഇതോടെ വ്യക്തികൾ ചുമതല മാറുന്നതിനനുസരിച്ച് നമ്പർ മാറുമ്പോഴുണ്ടാകുന്ന പ്രയാസത്തിന് പരിഹാരമാകും.