pc-thomas

തിരുവനന്തപുരം: യുക്രെയിനിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ റഷ്യയോട് ചർച്ചയിൽ ഏർപ്പെടണം എന്നുപറഞ്ഞ ഇന്ത്യ, ഈ ആവശ്യവുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി ജയശങ്കറിനെ റഷ്യയിലേക്ക് അയയ്ക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ മെയിൽ സന്ദേശമയച്ചു. യുക്രെയിനിൽ അകപ്പെട്ടുപോയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സഹായങ്ങൾ നൽകാൻ എംബസിയും ബന്ധപ്പെട്ടവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.