
തിരുവനന്തപുരം: ഇൻഷ്വറൻസ് പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയുടെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം 42 കോടി വരുന്ന പോളിസി ഉടമകളോടുള്ള കടുത്ത വഞ്ചനയാണെന്ന് മുൻ ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. വക്കം മൗലവി സ്‌മാരക ഗവേഷണ കേന്ദ്രവും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ സൗത്ത് സ്റ്റഡീസ് ആൻഡ് റിസർച്ചും സംയുക്തമായി നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങൾക്കുമുളള വിധി എൽ.ഐ.സിയെയും കാത്തിരിക്കുകയാണെന്നും തോമസ് ഐസക്ക് ചൂണ്ടിക്കാട്ടി. സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ഡോ.കെ. രവിരാമൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഡോ.ബി. ഇക്‌ബാൽ, ഡോ.വി. മാത്യു കുര്യൻ, ഡോ.കെ. എം. സീതി, സമീർ മുനീർ തുടങ്ങിയവർ സംസാരിച്ചു.