sure

നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയ തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനമായ ഇന്നലെ രാവിലെ പൊന്തിഫിക്കൽ ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ മുഖ്യ കാർമ്മികത്വം വഹിച്ചു. പള്ളിക്ക് ചുറ്റും തിരുസ്വരൂപ പ്രദക്ഷിണം നടന്നു. വൈകിട്ട് നടന്ന തിരുനാൾ സമാപന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ ജി. ക്രിസ്‌തുദാസ് നേതൃത്വം നൽകി. ഫാ. സാബു വർഗീസ് വചന സന്ദേശം നൽകി. തുടർന്ന് വലിയ പള്ളിയിൽ നിന്ന് കൊച്ച് പള്ളിയിലേക്ക് തിരുസ്വരൂപ പ്രദക്ഷിണം നടത്തി. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കെ. മുരളീധരൻ എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ജി. സ്റ്റീഫൻ തുടങ്ങിയവർ ദേവാലയം സന്ദർശിച്ചു.