തിരുവനന്തപുരം: നഗരത്തിലെ വിവിധ സർക്കാർ സ്‌കൂളുകൾ, സർക്കാർ ഓഫീസുകൾ, പൊതു മേഖലാസ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ പൊതുഗതാഗത സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി നടത്തുന്ന സിറ്റി സർക്കുലർ സർവീസിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും, യാത്രക്കാർക്കും കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി 'ആനവണ്ടിയും കുട്ട്യോളും' എന്ന പേരിൽ ക്വിസ് മത്സരം നടത്തുന്നു.

ഒന്നാം സ്ഥാനത്തെത്തുന്ന വിദ്യാർത്ഥിക്ക് 5000 രൂപ കാഷ് പ്രൈസും, രണ്ടും, മൂന്നും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 3000, 2000 രൂപ വീതവും സമ്മാനങ്ങൾ നൽകും.
മാർച്ച് 12 ന് രാവിലെ 10ന് ഓൺലൈനായാണ് മത്സരം, 5നും 14 വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ മാർച്ച് 10ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് www.citycircular.keralartc.com എന്ന വെബ്സൈറ്റിലോ, 0471 2463799 എന്ന നമ്പരിലോ, 81295 62972 വാട്ട്സ് അപ്പ് നമ്പരിലോ ബന്ധപ്പെടാം.