തിരുവനന്തപുരം: ന്യൂനപക്ഷ പിന്നാക്ക സമുദായങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങളും സംരക്ഷണവും സർക്കാരുകൾ ഔദാര്യമായി നൽകേണ്ടതല്ലെന്നും ഭരണഘടന വിഭാവനം ചെയ്‌ത അവകാശങ്ങളാണെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

പിന്നാക്ക സമുദായ മുന്നണിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക സമുദായ മുന്നണി സ്വാഗത സംഘം ചെയർമാൻ വേട്ടമുക്ക് വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. കൺവെൻഷൻ ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. എം. വിൻസെന്റ് എം.എൽ.എ, എം.എ. സിറാജുദ്ദീൻ, മുഹമ്മദ് ബഷീർ ബാബു, ഫ്രാൻസിസ് ആൽബർട്ട്, കെ.ആർ. പ്രസാദ്, പനവിള രാജശേഖരൻ, ബദറുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.