തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ യുക്രെയിൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ മെഴുകുതിരി തെളിച്ചാണ് ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ സുധീർഷാ പാലോട് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എസ്. ശബരീനാഥൻ, എൻ.എസ്. നുസൂർ, സംസ്ഥാന ഭാരവാഹികളായ അനൂപ് ബി.എസ്, മഹേഷ്‌ ചന്ദ്രൻ, ചിത്രദാസ്, ശംഭു പാൽകുളങ്ങര, കെ.എഫ്. ഫെബിൻ, ആദർശ് ആറ്റിങ്ങൽ, ഷൈൻലാൽ, നിഹാൽ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ നീതു മാഹിൻ, മൈക്കിൾ രാജ്, കിരദേവ്, പദ്മേഷ് കല്ലറ, സാജന സാജൻ, അനൂപ് പാലിയോട്, സജി വിളപ്പിൽ, റമീസ് ഹുസൈൻ എന്നിവർ നേതൃത്വം നൽകി.