chenkal-temple

പാറശാല: മഹേശ്വരം ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബനധിച്ച് നടന്ന് വന്ന 16 -മത് മഹാരുദ്ര യജ്ഞത്തിന്റെ സമാപന ദിവസത്തെ പരിപാടികൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായി. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി യജ്ഞാചാര്യൻ വീരമണി വാദ്ധ്യാർ, മേൽശാന്തി കുമാർ മഹേശ്വരം, ശിവശങ്കരൻ നായർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ. വിജയൻ, ജി.ബി. അനിൽകുമാർ, വി.കെ. ഹരികുമാർ, സജി, കെ.പി. മോഹനൻ,ജനാർദ്ദനൻ നായർ തുടങ്ങിയവർ പങ്കെടുത്തു.