പോത്തൻകോട്: വാവറഅമ്പലം വാവറ പുളിക്കച്ചിറ മഹാവിഷ്ണുക്ഷേത്രത്തിലെ രോഹിണി മഹോത്സവവും ആറാമത് ഭാഗവത സപ്താഹയജ്ഞവും ഇന്ന് തുടങ്ങി മാർച്ച് 9ന് സമാപിക്കും. ഇന്ന് രാവിലെ 7ന് ഉത്സവ വിളംബര കൊടിമര ഘോഷയാത്ര, ഉച്ചയ്ക്ക് 12ന് മുകളിൽ തൃക്കൊടിയേറ്റ്, വൈകിട്ട് 5ന് സമൂഹാർച്ചന, 7ന് സുദർശന ഹോമം. 1ന് രാവിലെ 6.30ന് അഖണ്ഡനാമജപം ആരംഭം, വൈകീട്ട് 6.45ന് യജ്ഞാരംഭം. 4ന് രാവിലെ 8.30ന് തിരുമുൽക്കാഴ്ച, തൊട്ടിൽവയ്പ്, 11.30ന് ഉണ്ണിയൂട്ട്. 5ന് വൈകിട്ട് 5.30ന് വിദ്യാരാജഗോപാല മന്ത്രാർച്ചന. 7ന് ശനീശ്വര പൂജ. 6ന് രാവിലെ 10ന് രുഗ്മിണി സ്വയംവരം, 7ന് രാവിലെ 10ന് നവഗ്രഹപൂജ, രാത്രി 7ന് സുദർശന ഹോമം. 9ന് രാവിലെ 9ന് പായസ പാൽപ്പായസ പൊങ്കാല വഴിപാടുകൾ, 11ന് അഷ്ടനാഗപൂജ, വൈകീട്ട് 5.30ന് സോപാന സംഗീതം, വെളുപ്പിന് 4ന് ഉരുൾ, തേരുവിളക്ക്, താലപ്പൊലി. തുടർന്ന് തൃക്കൊടിയിറക്ക്.