തിരുവനന്തപുരം:ന്യൂന മർദ്ദ സ്വാധീനത്തിന്റെ ഫലമായി തെക്കൻ തമിഴ്നാട് തീരദേശ മേഖലയിൽ മാർച്ച്‌ 2,3 തീയതികളിൽ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . മാർച്ച്‌ 2 നു തെക്കൻ കേരളത്തിൽ മലയോര മേഖലയിലും മാർച്ച്‌ 3 നു പാലക്കാട്‌ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുമാണ് മഴയ്ക്ക് സാദ്ധ്യത.