ചേരപ്പള്ളി: വലിയകലുങ്ക് ജംഗ്ഷനിൽ നിന്നും അയിത്തിയിലേക്കുള്ള റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് സി.പി.ഐ അയിത്തി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി ഉഴമലയ്ക്കൽ ശേഖരൻ ഉദ്ഘാടനം ചെയ്തു. ഐത്തി സുനിൽ (ശേഖരൻ) അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ഐത്തി അശോകൻ, സെക്രട്ടേറിയറ്റ് അംഗം പുറുത്തിപ്പാറ സജീവ്, ഷിജു പുറുത്തിപ്പാറ, പുറുത്തിപ്പാറ സന്തോഷ്, എ.ഐ.ടി.യു.സി ജില്ലാകമ്മിറ്റി അംഗം ഐത്തി സനൽ, മീനാങ്കൽ സന്തോഷ്, എം.എസ്. മനോഹരൻ, വലിയകലുങ്ക് കൃഷ്ണൻ നായർ, മലയടി വിജയൻ, ലോക്കൽ കമ്മിറ്റി അംഗം ശ്രീകല, വാറുകാട് അശോകൻ, ഐത്തി ശ്രീകണ്ഠൻ, സി.പി.ഐ പൊട്ടൻചിറ ബ്രാഞ്ച് സെക്രട്ടറി വി.കെ. അരുൺ എന്നിവർ പങ്കെടുത്തു.