photo

പാലോട്:പട്ടം എസ്.യു.ടി സ്‌കൂൾ ഒഫ് നഴ്‌സിംഗിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെരിങ്ങമ്മല പഞ്ചായത്തിലെ പന്നിയോട്ടുകടവ്,ഒരുപറകരിക്കകം എന്നീ ആദിവാസി സെറ്റിൽമെന്റുകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.യു.ടി ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ ഡോ.ശ്രുതിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വസന്ത,എസ്.യു.ടി നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ യൂണിറ്റ് പ്രസിഡന്റുമായ അനുരാധ ഹോമിന്‍, റെഡ്‌ക്രോസ് ജില്ലാ ചെയർമാൻ ഹരികൃഷ്ണൻ, വൈ ആർ സി ജില്ലാ കോ ഒാർഡിനേറ്റർ ശക്തിബാബു, വൈസ് പ്രിൻസിപ്പലും പ്രോഗ്രാം ഓഫീസറുമായ അശ്വതി എസ്. കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിന് ശേഷം സെറ്റിൽമെന്റിലെ വീടുകളിൽ വൈ.ആർ.എസ് കേഡറ്റുകൾ ഹൈജീന്‍ കിറ്റുകൾ വിതരണം ചെയ്യുകയും താമസക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിക്ക് കൈമാറുകയും ചെയ്തു.