പാലോട്: നന്ദിയോട് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം തൃക്കൊടിയേറി ദേശീയ മഹോത്സവം മാർച്ച് 9ന് ആരംഭിച്ച് മാർച്ച് 18ന് സമാപിക്കും. 9ന് രാവിലെ 10.20നും 10.35നും മദ്ധ്യേ തന്ത്രി താഴമൺ മഠം കണ്ഠരരു മോഹനരരുവിുന്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് , തുടർന്ന് വിശേഷാൽ പൂജകളും ക്ഷേത്ര ചടങ്ങുകളും നടക്കും. രാത്രി 8ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും,10ന് പതിവ് ക്ഷേത്രചടങ്ങുകൾക്കു പുറമേ രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,12ന് അന്നദാനം,വൈകിട്ട് 6.30ന് വിശേഷാൽ പൂജ, ദീപാരാധന,രാത്രി 8ന് നൃത്തോത്സവം, 11ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് അന്നദാനം വൈകിട്ട് 6.30ന് ' 25001 ' നക്ഷത്ര ദീപക്കാഴ്ച, 8ന് ഇതിഹാസ നാടകം,12ന് പതിവ് ക്ഷേത്ര വിശേഷാൽ ചടങ്ങുകൾക്ക് പുറമേ ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകുന്നേരം 6.30ന് സമൂഹ നീരാ‌ഞ്ജനം,രാത്രി 8ന് ഇല്യൂഷൻ വിസ്മയ,13ന് പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമേ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12ന് അന്നദാനം,വൈകിട്ട് 6ന് താലൂക്കിൽ ആദ്യമായി ലക്ഷദീപക്കാഴ്ച ഒരുക്കുന്നു. 14ന് രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, മറ്റ് വിശേഷാൽ ചടങ്ങുകൾ ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 8ന് പരശുരാമൻ നൃത്തനാടകം, 15ന് രാവിലെ 5.40ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം തുടർന്ന് വിശേഷാൽ ക്ഷേത്രചടങ്ങുകൾ 11ന് ആയില്യപൂജ ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 8ന് ജീവിതപാഠം നാടകം, 16ന് രാവിലെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് വിശേഷാൽ ദീപാരാധന,കർപ്പൂര ദീപകാഴ്ച്ച,7ന് പുഷ്പാഭിഷേകം, രാത്രി 8ന് നൃത്തസന്ധ്യ, 17ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം,ഉച്ചയ്ക്ക് 12ന് അന്നദാനം,പതിവ് ക്ഷേത്രചടങ്ങുകൾക്ക് പുറമേ വൈകുന്നേരം 6ന് കളമെഴുത്തും പാട്ടും,8ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ്, പള്ളിവേട്ട, പള്ളിക്കുറുപ്പ് പൂജകൾ, പള്ളിവേട്ട ചടങ്ങുകൾ കാരിവാൻകുന്ന് ക്ഷേത്രത്തിൽ നടക്കും, തുടർന്ന് ഗാനമേള.18ന് പൈങ്കുനി ഉത്രം നാളിൽ രാവിലെ 7ന് അഷ്ടദ്രവ്യ ഗണപതിഹോമം, ഉച്ചയ്ക്ക് 12ന് അന്നദാനം, ഉച്ചക്ക് 3ന് ആനപ്പുറത്തെഴുന്നള്ളിപ്പ്, നിറപറ ഘോഷയാത്ര,പച്ച ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് പച്ച,കാലൻകാവ്,മുടുമ്പ്,ആലുംമൂട്,നന്ദിയോട്,പ്ലാവറ,ആറ്റുകടവ്,കുശവൂർ,പയറ്റടി വഴി ക്ഷേത്രത്തിലെത്തും.രാത്രി 8ന് മെഗാഷോ, 2ന് പൂത്തിരിമേള എന്നിവ ഉണ്ടാകും. ഉത്സവക്കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തിൽ പ്രസിഡന്റ് പി.മോഹനൻ, സെക്രട്ടറി ധനശ്രീ അഭിലാഷ്, വൈസ് പ്രസിഡന്റ് അനൂജ് തുണ്ടുവിളയിൽ, ജനറൽ കൺവീനർ പത്മാലയം മിനിലാൽ, പി.രാജീവൻ, സനിൽകുമാർ, അരുൺ, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.

കേരളകൗമുദി സ്റ്റാൾ

പച്ച നെടുംപറമ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദേശീയ മഹോത്സവത്തോടനുബന്ധിച്ചുള്ള കേരളകൗമുദിയുടെ സ്റ്റാളിൽ കേരളകൗമുദിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും, മറ്റു സേവനങ്ങളും ലഭ്യമാണ്.