വെള്ളറട:വെള്ളറട ശ്രീനാരായണപുരം ലോകനാഥക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള സമൂഹ പൊങ്കാല മഹാശിവരാത്രി ദിവസമായ ഇന്ന് രാവിലെ 9ന് ആരംഭിക്കും.ക്ഷേത്ര മേൽശാന്തി അനൂപ് പോറ്റി ക്ഷേത്ര ശ്രീകോവിലിൽ നിന്നും പണ്ടാരഅടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. പൊങ്കാലയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പൊങ്കാല ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് 9. 15ന് അഡ്വ: ശ്രീധരന്റെ ശിവരാത്രി മാഹാത്മ്യത്തെക്കുറിച്ചുള്ള പ്രഭാഷണം.9.30ന് 108 കലശം കളഭപൂജ,​ കളകാഭിഷേകം,​ ഉപദേവൻമാർക്ക് കലശപൂജ എന്നിവയ്ക്ക് ശേഷം കലശാഭിഷേകം നടക്കും. 11.30ന് പൊങ്കാല നിവേദ്യം 12. 30ന് പ്രസാദ വിതരണം വൈകിട്ട് 6ന് ഐശ്വര്യപൂജ,​6. 30 ന് വിശേഷാൽ ദീപാരാധന,​ 6. 45ന് കൊടിമരച്ചുവട്ടിൽ പറനിറയ്ക്കൽ,​ തുടർന്ന് പുഷ്പാഭിഷേകം,​ 8.30ന് അത്താഴപൂജ,​8. 45ന് നാല് യാമങ്ങളിലെയും യാമപൂജ,​ പുർച്ചെ 3ന് ആറാട്ടിന് പുറപ്പെടൽ. 5ന് തിരിച്ചെഴുന്നള്ളത്ത്. 5. 45ന് പഞ്ചവിംശതി കലശം മഹാനിവേദ്യത്തോടുകൂടി നട അടയ്ക്കൽ.