acci

പുനലൂർ: ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന ലോറിയിൽ തട്ടി റോഡിലേയ്ക്ക് വീണ സ്കൂട്ടർ യാത്രക്കാരന്റെ തലയിലൂടെ ചരക്ക് ലോറി കയറിയിറങ്ങി തമിഴ്നാട് സ്വദേശിക്ക് ദാരുണാന്ത്യം.

തമിഴ്നാട് ചെങ്കോട്ട സ്വദേശി മുരുകനാണ് (53) മരിച്ചത്. ഇന്നലെ രാവിലെ 9 ഓടെ ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ആനചാടി പാലത്തിന് സമീപത്തായിരുന്നു അപകടം. കഴുതുരുട്ടി ഭാഗത്ത് നിന്ന് സ്കൂട്ടറിൽ തമിഴ്നാട്ടിലേക്ക് പോകുന്നതിനിടെ ലോറിയിൽ സ്കൂട്ടറിന്റെ ഹാൻഡിൽ തട്ടിയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ചരക്കുമായി എത്തിയ ലോറിയാണ് തലയിലൂടെ കയറിയിറങ്ങിയത്. മുരുകൻ തത്ക്ഷണം മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.