
വെള്ളറട: വെള്ളറട ഡിപ്പോയിൽ നിന്ന് പുതിയതായി ആരംഭിച്ച സിറ്റി റേഡിയൽ, സിറ്റി ഷട്ടിൽ സർവീസുകളുടെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എ.ടി.ഒ സുമേഷ് പങ്കെടുത്തു. സിറ്റി റേഡിയൽ പച്ചനിറത്തിലുള്ള ബസ് രാവിലെ 7.40ന് വെള്ളറടയിൽ നിന്ന് ധനുവച്ചപുരം നെയ്യാറ്റിൻകര, കിഴക്കേക്കോട്ട, ചാക്ക, ലുലുമാൾ, കഴക്കൂട്ടം, കണിയാപുരം വരെയും സർവീസ് നടത്തും. സിറ്റി ഷട്ടിൽ നീലനിറത്തിലുള്ള ബസ് രാവിലെ 7.30ന് വെള്ളറട, ചെമ്പൂര്, കാട്ടാക്കട, തിരുവന്തപുരം വികാസ് ഭവൻ വരെയാണ് സർവീസ് നടത്തുന്നത്. മറ്റ് സർവീസുകളുടെ സമയം ക്രമീകരിച്ചിട്ടില്ല. ഈ രണ്ട് ബസുകളിലും വിദ്യാർത്ഥികൾക്ക് കൺസെഷൻ ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. ഒരു ദിവസം മൂന്ന് സർവീസുകളുണ്ടാകും.