നെയ്യാറ്റിൻകര: അരുവിപ്പുറം പ്രതിഷ്ഠാ വാ‌ർഷികത്തിന്റെയും മഹാശിവരാത്രി ആഘോഷങ്ങളുടെയും സമാപനം ഇന്ന്.

ശുചിത്വബോധം ഗുരുവിന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ രാവിലെ 11ന് നടക്കുന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ബോധിതീർത്ഥ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, യു.പ്രതിഭ എന്നിവർ മുഖ്യാതിഥികളായിരിക്കും. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. വൈകിട്ട് 4ന് എഴുന്നളളത്ത്,

6.30ന് മഹാശിവരാത്രി സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജി.ആർ. അനിൽ, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യാതിഥികളാവും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷനായിരിക്കും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ശിവഗിരി ടി.വിയിലൂടെ സ്വാമി സാന്ദ്രാനന്ദ നടത്തിയ തത്സമയ ആത്മോപദേശശതക പഠന ക്ലാസിന്റെ പുസ്തകരൂപം മന്ത്രി വി. മുരളീധരൻ എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠന് നൽകി പ്രകാശനം ചെയ്യും. അഡ്വ. കെ. സുധാകരനെ ആദരിക്കും. രാത്രി 9.30ന് എഴുന്നളളത്ത്, 1 മണി മുതൽ നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്ന് 1008 കുടം ജലമെടുത്ത് ശിവലിംഗത്തിൽ അഭിഷേകം. 2ന് രാവിലെ 4ന് ആറാട്ടിനെഴുന്നള്ളത്ത്. 2ന് രാവിലെ 7മണിക്ക് ക്ഷേത്രത്തിൽ ബലിതർപ്പണാദികൾക്ക് സൗകര്യമുണ്ടായിരിക്കുമെന്ന് അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.