തിരുവനന്തപുരം:മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം 5 മുതൽ 11 വരെ നടക്കും. 5ന് രാവിലെ 8ന് തൃക്കൊടിയേറ്റ്, 9ന് കൊടിയേറ്റ് മഹോത്സവം ഭദ്രദീപം തെളിക്കൽ മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തും. ഡോ. കെ. മോഹൻകുമാർ, പി.കെ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, ഡോ. പല്പു മെമ്മോറിയൽ യൂണിയൻ പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ, കൗൺസിലർ വനജ രാജേന്ദ്രബാബു, അനിൽകുമാർ, വൈജയന്തി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് പുഷ്പാഭിഷേക ഘോഷയാത്ര, 6ന് രാവിലെ 8ന് കളമെഴുത്തും പാട്ടും നാഗരൂട്ട്,രാത്രി 7ന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് ഡോ.ജോർജ് ഓണക്കൂറിനെ ആദരിക്കും.സി.ജി. രാജേന്ദ്രബാബു അദ്ധ്യക്ഷനാകുന്ന ചടങ്ങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.ഡെപ്യൂട്ടി മേയർ പി.കെ. രാജു, വി.എസ്. പത്മകുമാർ, സി.പി. രാജീവൻ, വിനോദ് കെ.എസ്, കൗൺസിലർമാരായ ജോൺസൺ ജോസഫ്,എം.എസ്.കസ്തൂരി, വനജ രാജേന്ദ്രബാബു എന്നിവർ പങ്കെടുക്കും. 7ന് വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സി.ജി രാജേന്ദ്ര ബാബു അദ്ധ്യക്ഷത വഹിക്കും.എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച അഞ്ചിത ബി.ജിയെ ആദരിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണർ പി.ആർ ശ്രീലത, പി.കെ. എസ്.എസ് യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, എസ്.എൻ.ഡി.പി മുൻ ശാഖാ പ്രസിഡന്റ് എ.കെ മോഹനൻ, കൗൺസിലർ വനജാ രാജേന്ദ്രബാബു,സി.പി.എം ലോക്കൽ സെക്രട്ടറി രാജേന്ദ്ര ബാബു, ബി.ജെ.പി നേതാവ് ശ്യാം ചന്ദ്രൻ, മണ്ണന്തല ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ലീനാദേവി എസ്.വി,ആനന്ദവല്ലീശ്വരം റസി. അസോ.പ്രസിഡന്റ് തുളസീധരൻ നായർ, സി.പി രാജീവൻ, സുനിൽകുമാർ എസ് തുടങ്ങിയവർ പങ്കെടുക്കും. 8ന് വൈകിട്ട് 4.30ന് തിരുവാഭരണ ഘോഷയാത്ര, രാത്രി 8.30ന് ഡാൻസ്, വിളക്കെഴുന്നള്ളിപ്പ്. 9ന് രാവിലെ 10ന് പൊങ്കാല,11.40ന് പൊങ്കാല നിവേദ്യം, വൈകിട്ട് 7ന് സ്വാമി അസ്പർശാനന്ദയുടെ പ്രഭാഷണം. 10ന് വൈകിട്ട് 6.30ന് പള്ളിവേട്ട ഘോഷയാത്ര, രാത്രി 10ന് മേജർ സെറ്റ് കഥകളി. 11ന് രാത്രി 8ന് തിരു ആറാട്ട്, ക്ളാസിക്കൽ ഡാൻസ്, പുലർച്ചെ 1.30ന് കൊടിയിറക്ക്, ആകാശദീപക്കാഴ്ച.