പാലോട്: പച്ച റസിഡന്റ്സ് വെൽഫെയർ അസോസിയേഷനും അൽഹിബ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധനാ ക്യാമ്പ് ഫ്രാറ്റ് മേഖല പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പത്മാലയം മിനിലാൽ,സെക്രട്ടറി എസ്.എസ്.സജീഷ്, ട്രഷറർ കെ.സുരേന്ദ്രൻ നായർ,പഞ്ചായത്ത് അംഗം നീതു സജീഷ്,ഭാരവാഹികളായ എസ്.എസ്.ബാലു,സി.കെ.സദാശിവൻ, ജി. സാജു, ജയകുമാരൻ, റിജി.ടി.എസ്,ജെ.ബാബു, ഭാസ്കരൻനായർ. എസ്.കെ. ജയകുമാർ, ഷിബു കിഴക്കതിൽ തുടങ്ങിയവർ നേതൃത്വം നൽകി.