പൂവാർ: ഊറ്ററ ശ്രീ ചിദംബരനാഥ ക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം ഇന്ന് നടക്കും. 4ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യ ദർശനം, അഭിഷേകം 6ന് മഹാഗണപതിഹോമം, 6.30 ഉഷപൂജ, ധാര, 7.30ന് സമൂഹ മൃത്യുഞ്ജയഹോമം, 10ന് ഇളനീർ അഭിഷേകം, നവകലശാഭിഷേകം, 12ന് അന്നദാനം, വൈകിട്ട് 6.15ന് അലങ്കാര ദീപാരാധന. 8.30ന് ഊറ്ററ ശിവഗംഗ സാംസ്കാരിക സമിതി അവതരിപ്പിക്കുന്ന സംഗീത നൃത്ത നിശ. രാത്രി 9.30 മുതൽ പുലർച്ചെ 3.30 വരെ 1 മുതൽ 4 യാമ പൂജകൾ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.