തിരുവനന്തപുരം: പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പി.എൻ.പണിക്കരുടെ 113-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇന്നു മുതൽ ഏഴുവരെ വികസന വാരമായി ആചരിക്കും.ഇന്ന് രാവിലെ 10ന് പൂജപ്പുര സ്ക്വയറിലെ പി.എൻ.പണിക്കർ അക്ഷരഗുരു സന്നിധിയിൽ നടക്കന്ന ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.നാളെ രാവിലെ 10.30ന് പൂജപ്പുര മണ്ഡപത്തിലെ നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.പി.എൻ. പണിക്കർ ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടർ കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് ജന്മദിന സദ്യ, 2.30ന് തൊഴിൽ പരിശീലന പരിപാടി. 3ന് രാവിലെ 10.30ന് ശാസ്ത്രീയ കൃഷിയിലൂടെ മുന്നേറ്റം എന്ന ശില്പശാല മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഗ്ളോബൽ അഗ്രി എക്സ്പെർട്ട് ഡോ. പി. കമലാസനൻ പിള്ള അദ്ധ്യക്ഷത വഹിക്കും.കൃഷി വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ പി. ശശി മുഖ്യപ്രഭാഷണം നടത്തും. 4ന് വൈകിട്ട് 4ന് ഓരോ വീടും ഒരു പണിശാല എന്ന ഗാന്ധിയൻ തത്വസംഹിത എന്ന വിഷയത്തിന്മേലുള്ള ശില്പശാല പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മുൻ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേശകൻ ടി.കെ.എ നായർ അദ്ധ്യക്ഷത വഹിക്കും.ശാസ്ത്ര വിദഗ്ദ്ധൻ ഡോ.സി.പി അരവിന്ദാക്ഷൻ മുഖ്യപ്രഭാഷണം നടത്തും. 5ന് രാവിലെ 10.30ന് ഗ്രാമീണ ഉത്പന്നങ്ങളുടെ വിപണി എന്ന വിഷയത്തിലുള്ള ശില്പശാല മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി അദ്ധ്യക്ഷത വഹിക്കും.മുൻ ഇന്ത്യൻ സ്ഥാനപതി ടി.പി. ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തും. 6ന് വൈകിട്ട് 4.30ന് സാംസ്കാരിക സമ്മേളനവും കവിയരങ്ങും കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും.ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് മുഖ്യപ്രഭാഷണം നടത്തും. 7ന് വൈകിട്ട് 5ന് സമാപന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മുൻ സ്പീക്കർ എം. വിജയകുമാർ അദ്ധ്യക്ഷനാകും. കൗൺസിലർ വി.വി രാജേഷ് മുഖ്യപ്രഭാഷണം നടത്തും.