കഴക്കൂട്ടം: കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡും കഠിനംകുളം ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയും സംയുക്തമായി കഠിനംകുളം കായലിലെ ജൈവവൈവിധ്യത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 6.45ന് കഠിനംകുളം പൊലീസ്‌ സ്റ്റേഷന് സമീപത്തെ കടവിൽ വച്ച് കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ്‌ മേധാവി, പ്രൊ. എ.ബിജുകുമാർ നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഹരിപ്രസാദ്, ജൈവ വൈവിധ്യബോർഡ്, ജില്ലാ കോഓർഡിനേറ്റർ ഡോ. അഖില.എസ്.നായർ, പഞ്ചായത്ത് പ്രസിഡന്റ് അജിത അനി എന്നിവർ നേതൃത്വം വഹിക്കും.