തിരുവനന്തപുരം: ബി.എസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള എസ്.സി / എസ്.ടി സ്‌പെഷ്യൽ അലോട്ട്‌മെന്റ് എൽ.ബി.എസ് പ്രസിദ്ധീകരിച്ചു. മാർച്ച് രണ്ടിന് കോളേജുകളിൽ പ്രവേശനം നേടണം. പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല. എല്ലാ വിഭാഗക്കാർക്കുമുള്ള അടുത്ത സ്‌പെഷ്യൽ അലോട്ട്‌മെന്റിലേക്കുള്ള രജിസ്‌ട്രേഷനും ഓപ്ഷൻ സമർപ്പണവും മാർച്ച് 4, 5 തീയതികളിൽ നടത്താം. ഫോൺ: 0471-2560363, 64.