തിരുവനന്തപുരം: കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നാളെ ധനമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം.ശിവദാസും ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാറും അറിയിച്ചു.

പങ്കാളിത്തപെൻഷൻ പിൻവലിക്കുമെന്നത് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.പദ്ധതി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് ഒൻപത് മാസം കഴിഞ്ഞു.ഇതുവരെ സർക്കാർ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ക്ഷാമബത്ത കുടിശിക അനുവദിക്കുക,ജീവനക്കാരുടെ ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക,മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും.