തിരുവനന്തപുരം : കണ്ടൽ ശ്രീഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം ഇന്നുമുതൽ ഏഴുവരെ നടക്കും. ഇന്ന് രാവിലെ 9.15നും 10 നും മദ്ധ്യേ തൃക്കൊടിയേറി രാത്രി 8.45ന് മേൽ 9.05നകം പുറത്തേയ്ക്ക് എഴുന്നള്ളിച്ച് കാപ്പുകെട്ടി കുടിയിരുത്തി തോറ്റംപാട്ടോടുകൂടി ആരംഭിച്ച് 7ന് ഗുരുസി തർപ്പണത്തോട് സമാപിക്കും.ഉത്സവ ദിവസങ്ങളിൽ ഭഗവതിസേവ, മഹാഗണപതിഹോമം,തോറ്റംപാട്ട്,നാഗരൂട്ട്.5ന് തോറ്റംപാട്ട് (കൊന്നുതോറ്റു). 6ന് പൊലങ്കാല സമർപ്പണവും 7ന് പുഷ്പാഭിഷേകവും ഉണ്ടായിരിക്കും പ്രസിഡന്റ് ജയപാലനും സെക്രട്ടറി ശശിധരനും ട്രഷറർ അനിൽരാജും രക്ഷാധികാരി എം.കെ.ദേവരാജും അറിയിച്ചു.