
തിരുവനന്തപുരം: യുവജന കമ്മിഷന്റെ ജില്ലാ അദാലത്തിൽ 12 പരാതികളിൽ പരിഹാരമായി. കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ നേതൃത്വത്തിൽ തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലാണ് അദാലത്ത് നടന്നത്. 9 പരാതികൾ അടുത്ത അദാലത്തിലേയ്ക്ക് മാറ്റി. പുതിയതായി നാല് പരാതികൾ ലഭിച്ചു.
കേരളത്തിന് പുറത്തുള്ള അംഗീകൃത ആരോഗ്യ സർവകലാശാലകളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ അടിയന്തര പ്രാധാന്യത്തോടെ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകും. കമ്മിഷൻ അംഗം പി.എ.സമദ്, സെക്രട്ടറി ക്ഷിതി വി. ദാസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഷീജ.കെ, ലീഗൽ അഡ്വൈർ അഡ്വ. ജോൺ ചെറിയാൻ എന്നിവരും പങ്കെടുത്തു.