akta

കാട്ടാക്കട :എ.കെ.ടി.എ.പൂവച്ചൽ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി എസ്.സതികുമാർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.ബോസിന്റെ അദ്ധ്യക്ഷതയിൽ ആര്യനാട് വി.കെ ഒാഡിറ്റോറിയത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വിജയകുമാരൻനായർ,ജില്ലാ കമ്മിറ്റി അംഗം അനില,സെക്രട്ടറി ഒ.ബി.ദിവാകരൻ,ട്രഷറർആർ.കവിത എന്നിവർ സംസാരിച്ചു.സുദർശനൻ സ്വാഗതവും കവിത നന്ദിയും പറഞ്ഞു.ഭാരവാഹികളായി ഒ.ബി.ദിവാകരൻ(പ്രസിഡന്റ് ),ആർ.കവിത സെക്രട്ടറി)സീന(ട്രഷറർ)എന്നിവരുൾപ്പെടെ 21 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.