തിരുവനന്തപുരം:ജമാ അത്ത് കൗൺസിൽ സ്പെഷ്യൽ സമ്മേളനം 5ന് കരമനയിലെ ജമാ അത്ത് കൗൺസിൽ ഹാളിൽ ചേരും.നൂറുൽ ഇസ്ളാം യൂണിവേഴ്സിറ്റി പ്രൊ.ചാൻസിലർ എം.എസ്.ഫൈസൽഖാൻ ഉദ്ഘാടനം ചെയ്യും.
റംസാനെ വരവേൽക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഇന്നലെ രക്ഷാധികാരി എം.എ.സിറാജുദ്ദീനിന്റെ അദ്ധ്യക്ഷ്യതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.സംസ്ഥാനപ്രസിഡന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്തു. ഇമാം അഹമ്മദ് ബാഖവി,സക്കീർഹുസൈൻ ഇശാമി,പാപ്പനംകോട് അൻസാരി,കുടപ്പനമൂട് ഹനീഫ,നേമം ജബ്ബാർ, എം.മുഹമ്മദ് മാഹിൻ തുടങ്ങിയവർ സംസാരിച്ചു.