തിരുവനന്തപുരം: 2023ൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അഭിരുചിയുള്ളവരെ കണ്ടെത്തി സ്കോളർഷിപ്പോടുകൂടി ഒന്നരവർഷം നീണ്ടുനിൽക്കുന്ന മെയിൻ കം പ്രിലിമിനറി കോച്ചിംഗ് നൽകുക എന്ന ലക്ഷ്യത്തോടെ എ.എൽ.എസ് ഐ.എ.എസ് ടാലന്റ് സെർച്ച് പരീക്ഷ നടത്തുന്നു.

കറന്റ് അഫേയഴ്സിന് ഉൗന്നൽ നൽകി രണ്ടുമണിക്കൂർ ദൈർഘ്യമുള്ള 100 ഒബ്‌ജക്ടീവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. 11ന് പരീക്ഷ ആരംഭിക്കും. ഒന്നരക്കോടി രൂപയുടെ സ്കോളർഷിപ്പാണ് നൽകുക. ഡിഗ്രി കഴിഞ്ഞതും 2023ൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ താത്പര്യമുള്ളതുമായ വിദ്യാർത്ഥികൾക്ക് എ.എൽ.എസിന്റെ തിരുവനന്തപുരം ശാഖയിലെത്തി പേര് രജിസ്റ്റർ ചെയ്‌ത് മാതൃകാ ചോദ്യപേപ്പർ കരസ്ഥമാക്കാം. കിഴക്കേക്കോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ളക്‌സിന്റെ മൂന്നാംനിലയിലുള്ള കോച്ചിംഗ് സ്ഥാപനത്തിലായിരിക്കും പരീക്ഷ.

ഈ മാസം ഏഴിന് പുതിയ ബാച്ച് ആരംഭിക്കും. ആഴ്ചയിൽ ആറുദിവസവും ക്ളാസുള്ള ഇൗ ഫുൾടൈം ബാച്ചിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിവയ്ക്കുള്ള പ്രത്യേക കോച്ചിംഗ് ലഭിക്കും. എല്ലാ ശനിയാഴ്ചയും കറന്റ് അഫയേഴ്സ് ക്ളാസുണ്ടാകും. സൗജന്യ സ്റ്റഡി കിറ്റ് വേണ്ട വിദ്യാർത്ഥികൾക്ക് അതും ലഭ്യമാണ്. ഫോൺ: 9895074949.