തിരുവനന്തപുരം: അവയവ മാറ്റിവയ്ക്കലിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രത്യേക വിഭാഗം വരുന്നു. മെഡിക്കൽ കോളേജിലെ കരൾ മാറ്റിവയ്ക്കൽ ടീം അംഗങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് മന്ത്രി വീണാ ജോർജ് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് അറിയിച്ചത്. കരൾ മാറ്റിവയ്ക്കൽ ടീം അംഗങ്ങൾക്ക് ഇന്ന് മുതൽ പരിശീലനം ആരംഭിക്കും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.എ.റംലാ ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ.രാജ്മോഹൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.നിസാറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.