മാനന്തവാടി: മൈസൂരുവിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷനിലെ അദ്ധ്യാപകനും അക്കാഡമിക് വിദഗ്ദ്ധനുമായ പ്രൊഫ. എം.യു. പൈലി (53) നിര്യാതനായി. കൊവിഡ് രോഗബാധയെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വെള്ളമുണ്ട മൂഞ്ഞനാട്ട് പരേതനായ കുഞ്ഞപ്പന്റെയും ഏലിക്കുട്ടിയുടെയും ഇളയ മകനാണ്. ഭാര്യ: ജാക്വിലിൻ. ഏകമകൾ: ഹെലൻ. സഹോദരങ്ങൾ: മേരി, സെലിൻ, ഷീബ, പരേതനായ ജോർജ്. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷനിൽ പഠനം പൂർത്തിയാക്കിയ ശേഷം അതേ സ്ഥാപനത്തിൽ നിയമിതനാവുകയായിരുന്നു. സാങ്കേതിക വിദ്യാധിഷ്ഠിത പഠന ഗവേഷണ മേഖലയിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം മികച്ച ഫോട്ടോഗ്രാഫർ കൂടിയായിരുന്നു. സംസ്‌കാരം മൈസൂരിൽ നടത്തി.