angan
കൽപ്പറ്റയിലെസ്മാർട്ട്അംഗനവാടി

കൽപ്പറ്റ: അംഗനവാടികൾക്ക് അടിമുടിമാറ്റം വരുത്തി കൽപ്പറ്റ മുനിസിപ്പാലിറ്റി. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി 5 അംഗനവാടികളാണ് സ്മാർട്ടാക്കിയിരിക്കുന്നത്. ശിശുസൗഹൃദ അംഗനവാടികളോടൊപ്പം കുട്ടികളെ പരമാവധി ആകർഷിപ്പിക്കുകയും വിരസത മാറ്റുകയുമാണ് ലക്ഷ്യം. ഇരിക്കാനും കളിക്കാനും പഠിക്കാനും ചിത്രം വരക്കാനും കളർചെയ്യാനും പാട്ട് പാടാനുംകേൾക്കാനും ഭക്ഷണം കഴിക്കാനും എല്ലാറ്റിനുമുള്ള സൗകര്യങ്ങൾ സ്മാർട്ട് അംഗനവാടികളിൽ ഒരുക്കിയിട്ടുണ്ട്.
അകത്തും പുറത്തുംചുമരുകളിൽ മനോഹരമായചിത്രങ്ങൾ, വിശാലമായഹാൾ, വിവിധയിനം കളിപ്പാട്ടങ്ങളുംചിത്രംവരക്കാനും കളർ നൽകാനുള്ള പരിശീലന സൗകര്യങ്ങളും ഹോംതീയറ്ററും സ്മാർട്ട്അംഗനവാടികളിൽ സജ്ജമാക്കിയിട്ടുണ്ട്.നിലത്ത്മാറ്റ് വിരിച്ചതോടെ കുട്ടികൾക്ക് ആടിപാടാൻ സൗകര്യമായി. ഒരു അംഗനവാടിക്ക് ഒരുലക്ഷംവീതംഅഞ്ച്ലക്ഷം രൂപയാണ്പദ്ധതിക്കായി മുനിസിപ്പാലിറ്റി ചെലവാക്കിയത്.തുറക്കോട്ട്കുന്ന്, എമിലി, ഗ്രാമത്ത് വയൽ,പുത്തൂർവയൽ,ഓണിവയൽ എന്നിവിടങ്ങളിലെ അംഗനവാടികളാണ് സ്മാർട്ടാക്കിയത്.സ്മാർട്ട് അംഗനവാടികളുടെ ഉദ്ഘാടനം എമിലിയിൽ 10ന് വ്യാഴാഴ്ച 12 മണിക്ക് നടക്കും.
ആദ്യഘട്ടത്തിൽ 5 അംഗനവാടികളാണ് സ്മാർട്ടാക്കിയത്. ഘട്ടംഘട്ടമായി അവശേഷിക്കുന്ന 21 അംഗനവാടികളുംസ്മാർട്ടാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ കേയംതൊടിമുജീബ് പറഞ്ഞു.