maramuri

കൽപ്പറ്റ: മുട്ടിൽ സെക്‌ഷനിൽ മരം മുറിക്കാൻ പ്രതികൾക്ക് ഒത്താശ ചെയ്തെന്നതിന് സസ്‌പെൻഷനിലായിരുന്ന ഫോറസ്റ്റ് ഓഫീസർ ബി.പി.രാജുവിനെ സർവീസിൽ തിരിച്ചെടുത്തു. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ.വിനോദ്കുമാറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. വയനാട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലാണ് പുനർനിയമനം.

പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുമൊന്നിച്ച് ഈ ഉദ്യോഗസ്ഥൻ മുട്ടിൽ സൗത്ത്, തൃക്കൈപ്പറ്റ വില്ലേജുകളിലെ സ്ഥലങ്ങളിലെത്തിയതിനും പ്രതികളിൽ നിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റിയതിനും തെളിവുകൾ ലഭിച്ചിരുന്നു അന്വേഷണ സംഘത്തിന്. പ്രതികൾക്കായി മരം മുറിച്ച കരാറുകാരനും ഉദ്യോഗസ്ഥന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു.