തോൽപ്പെട്ടി: മതിയായ രേഖകളില്ലാതെ കടത്തിയ 2.366 കിലോഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി. ഇതിന് ഒന്നേകാൽ കോടി രൂപയുടെ വിലവരും. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്ക്കിടെയായിരുന്നു സ്വർണവേട്ട. മൈസൂരു - എറണാകുളം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന തൃശ്ശൂർ നമ്പൂകുളം അനുലാലിൽ (30) നിന്നാണ് ഇത്രയും സ്വർണം പിടികൂടിയത്. അരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങൾ. തുടർനടപടികൾക്കായി പ്രതിയെ തൊണ്ടിമുതലുമായി ജി.എസ്.ടി വകുപ്പിന് കൈമാറി. മാനന്തവാടി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്.