mdma

സുൽത്താൻ ബത്തേരി: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി ഇരഞ്ഞോളി താഴെ വീട്ടിൽ മുഹമ്മദ് ഷഫാത്ത്ഖാനെ(24)ആണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 115 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. വയനാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ സജിത്ത്ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം മുത്തങ്ങയിലെ അതിർത്തി പ്രദേശത്ത് നടത്തിയ വാഹനപരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.
കർണാടകയുടെ ആർ.ടി.സി ബസ്സിൽ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തികൊണ്ടുവരികയായിരുന്നു. എം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് വിപണിയിൽ 2 ലക്ഷം രൂപ വിലയുണ്ട്. യുവാക്കൾക്കിടയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഈ മയക്കുമരുന്നിന് ചില്ലറ വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ കെ.ബി.ബാബുരാജ്, കെ.ജി.ശശികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അമൽദേവ്, നിഷാദ്, സുധീപ്, ജിതിൻ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.