മേപ്പാടി: കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.പി അനൂപും സംഘവുംനടത്തിയ പരിശോധനയിൽ മേപ്പാടി ഓടത്തോട് ചാമക്കലായി വീട്ടിൽ നിന്നും 2.750 കിലോഗ്രാം കഞ്ചാവും, കഞ്ചാവ് വിറ്റ വകയിൽ ലഭിച്ചതായി കരുതുന്ന 27000 രൂപയും പിടികൂടി. നിരവധി കഞ്ചാവു കേസുകളിലെ പ്രതിയായ മലപ്പുറം തിരൂർ മലയിൽ വീട്ടിൽ അലി സിദ്ദീഖ് എന്നയാൾ ഭാര്യാ ഗൃഹത്തിൽ സൂക്ഷിച്ചതായിരുന്നു കഞ്ചാവ്. എക്‌സൈസ് അധികൃതരെത്തും മുന്നേ അലി കടന്നുകളയുകയായിരുന്നു.ചുണ്ട കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു അലിയെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.റെയിഡിൽ പ്രിവന്റീവ് അഫീസർ അബ്ദുൾ സലിം, സി. ഇ. ഓ ശ്രീജമോൾ, അനന്ദു, രാജേഷ്, സുനിൽകുമാർ, ഡ്രൈവർ, പ്രസാദ് എന്നിവർ പങ്കെടുത്തു.