വൈത്തിരി: ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാലയ്ക്ക് കീഴിലുള്ള ഫാമിലെ ജീവനക്കാരൻ അറസ്റ്റിൽ. ഫാം വർക്കേഴ്സ് അസോസിയേഷൻ (ഐഎൻടിയുസി) സംസ്ഥാന നേതാവും പൂക്കോട് സർവ്വകലാശാല യുണിറ്റ് പ്രസിഡന്റുമായ സുഗന്ധഗിരി സ്വദേശി പി.സി.സുനിലിനെ (42)യാണ് കൽപ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കൊളഗപ്പാറയിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി.