മാനന്തവാടി: 2021ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂരേഖ വിഭാഗം തഹസിൽദാരായി മാനന്തവാടി താലൂക്കിലെ ഭൂരേഖ വിഭാഗം തഹസിൽദാർ എം.ജെ.അഗസ്റ്റിനെ തിരഞ്ഞെടുത്തു. 1995 ൽ മോട്ടോർ വെഹിക്കിൾ വകുപ്പിൽ ടൈപ്പിസ്റ്റായി സർക്കാർ സർവ്വീസിൽ കയറിയ തോണിച്ചാൽ സ്വദേശിയായ മൂങ്ങനാനിക്കൽ എം.ജെ.അഗസറ്റിൻ 96 ലാണ് റവന്യു വകുപ്പിലേക്ക് മാറുന്നത്. 26 വർഷത്തെ സർവ്വീസ് ജീവിതത്തിനിടയിൽ വില്ലേജ് ഓഫീസറായും ഇലക്ഷൻ തഹസിൽദാരായും കാസർകോട് നാഷണൽ ഹൈവേ ലാന്റ് അക്വിസേഷൻ ഓഫീസറായും സേവനമനുഷ്ടിച്ചതിന് ശേഷം 2020 ജൂണിലാണ് മാനന്തവാടി താലൂക്ക് ഓഫീസിൽ ദൂരേഖ വിഭാഗം തഹസിൽദാരായി ചാർജ്ജ് എടുത്തത്.
24 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന റവന്യു ദിനാചരണത്തിൽ അവാർഡ് ഏറ്റുവാങ്ങും. ഭാര്യ: ലൗലി, മക്കൾ: അനന്ദു (സോഫ്റ്റ്‌വെയർ എൻജിനീയർ), വിദ്യാർത്ഥികളായ ജോൺസ്, അലീന.