pattam

സുൽത്താൻ ബത്തേരി: യുക്രെയിന് മേൽ റഷ്യ നടത്തിയ യുദ്ധത്തിനെതിരെ പ്രതിഷേധവുമായി, ഇനിയൊരു യുദ്ധം നമുക്ക് വേണ്ട എന്ന ആഹ്വാനവുമായി കുപ്പാടി ഗവ.ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പട്ടംപറത്തി പ്രതിഷേധിച്ചു.
റഷ്യ യുക്രെയിന് മേൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചും യുദ്ധകെടുതിയാൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് വിദ്യാർത്ഥികൾ പട്ടം പറത്തിയത്. അവരവരുടെ വീടുകളിൽ നിന്ന് പട്ടമുണ്ടാക്കിയാണ് വിദ്യാർത്ഥികൾ സ്‌കൂളുകളിലെത്തിയത്. സ്‌കൂൾ ഗ്രൗണ്ടിൽ നടത്തിയ പരിപാടി സ്‌കൂളിലെ ആദ്യ വിദ്യാർത്ഥിയായ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ പി.സംഷാദ്, ആർ.രാധാകൃഷ്ണൻ, എസ്.എം.സി.ചെയർമാൻ കെ.വി മത്തായി, അദ്ധ്യാപകരായ ദിവ്യ, ജയരാജ്, റെജിമോൾ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥിയായ ആയിഷ സെബ യുദ്ധത്തിനെതിരെ പ്രതിജ്ഞ ചൊല്ലികൊടുത്തു.